തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്ന് കാണാതായ കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. അരുൺ കുമാര്‍ (8), സജിക്കുട്ടന്‍ (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മൃതദേഹങ്ങൾ വനാതിർത്തിയിലെ ഫയർലൈനിന് സമീപത്ത് നിന്നുമാണ് ലഭിച്ചത്. ഇരുവരെയും കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പൊലീസും അഗ്നിശമന സേനയും തെരച്ചിൽ തുടങ്ങിയത്. കുട്ടികൾ ബന്ധുവീട്ടിൽ പോയെന്നാണ് കരുതിയിരുന്നത്. എന്നാൽ, വിവരം ലഭിക്കാത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.