വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

 


കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. അംഗടിപദവിലെ പെയിന്റർ അശോകന്റെയും കലാവതിയുടെയും മകൻ പ്രജ്വലാണ് (25) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ബൈക്ക് വർക്ക് ഷോപ്പ് ജീവനക്കാരനായ പ്രജ്വലിന് സർവ്വീസ് വയറിൽ നിന്നാണ് ഷോക്കേറ്റതെന്ന് പറയുന്നു. ഷോക്കേറ്റത് കണ്ട പരിസരവാസികൾ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം തുടർ നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. ബൈക്ക് വർക്ക് ഷോപ്പിലേക്ക് പിറകിലെ ഷെഡിൽ നിന്നാണ് വൈദ്യുതി കണക്ഷൻ നൽകിയിരിക്കുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രജ്വലിന് രണ്ട് സഹോദരങ്ങളുണ്ട്.

Post a Comment

Previous Post Next Post