ആലപ്പുഴ എടത്വ: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തലവടി 9-ാം വാര്‍ഡില്‍ പ്രിയദര്‍ശനി ജംഗ്ഷനു സമീപം കൊക്കോടില്‍ ഷൈജു വര്‍ഗീ സ് (42) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി 7.30 ഓടെ മരിയാപുരം ജംഗ്ഷനിലാണ് അപകടം.
മേസ്തിരി പണിക്കാരനായ ഷൈജു കടയില്‍ സാധനം വാങ്ങാന്‍ പോകവേയാണ് ബൈക്കിടിച്ച് പരിക്കേറ്റത്. ഉടനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് 10ന് തലവടി തെക്ക് സെന്‍റ് മേരീസ് മലങ്കര സുറിയാനി കാത്തോലിക്കാ പള്ളിയില്‍. ഭാര്യ: നിമ്മി ഷൈജു. ഏകമകന്‍: ജൂബിന്‍ ഷൈജു.