തിരുവനന്തപുരത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതരപരിക്ക് .



തിരുവനന്തപുരത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരിക്ക് .അമ്പൂരിയിൽ ചക്കപ്പാറ സ്വദേശി സുരേഷിനാണ് പരിക്കേറ്റത് .തലക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാർ റേഞ്ചിലെ ഫയർ പ്രൊട്ടക്ഷൻ താൽക്കാലിക വാച്ചറായ സുരേഷിനെ കാട്ടുപോത്ത് പാഞ്ഞെത്തി ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു .


ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ കോഴിക്കാവിൽ വനത്തിലാണ് സംഭവം നടന്നത് .വനത്തിനുള്ളിൽ വെള്ളം എടുക്കാനായി പോയപ്പോൾ സുരേഷിന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുക ആയിരുന്നു .ഇതിനെ തുടർന്ന് ബോധം പോയി. പിന്നീട് രാത്രി ബോധം വന്ന സുരേഷ് ഭാര്യയെ വിളിച്ചു വിവരം അറിയിക്കുക ആയിരുന്നു .

Post a Comment

Previous Post Next Post