തൃശ്ശൂർ ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിനടുത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്, മതിലകം കൂളിമുട്ടം സ്വദേശി പുന്നക്കൽ പ്രണവിനാണ് പരിക്ക്. ഇയാളെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോടെ യമുന ഓഡിറ്റോറിയത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം