കൂത്തുപറമ്ബ്: കൈതേരി ഇടത്തിലുണ്ടായ വാഹനാപകടത്തില്‍ നാലു പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.30 ഓടെയിരുന്നു ഓട്ടോറിക്ഷയ്ക്കു പിന്നില്‍ ടാറ്റ എയ്സിടിച്ചായിരുന്നു അപകടം.
രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇവരെ കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂത്തുപറമ്ബ് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ ഇതേ ദിശയില്‍ വന്ന ടാറ്റ എയ്സ് ഇടിക്കുകയായിരുന്നു. അമിത വേഗത കാരണം സ്ഥിരം അപകട മേഖലയായ ഇവിടെ അപകടങ്ങള്‍ ഒഴിവാക്കാനും വേഗത കുറയ്ക്കാനുമായി നാട്ടുകാർ സ്ഥാപിച്ച സ്റ്റോപ്പ് ആൻഡ് പ്രൊസീഡ് ബോർഡുകള്‍ കഴിഞ്ഞ ദിവസം പോലീസ് എടുത്തു കൊണ്ടുപോയതായി നാട്ടുകാർ പറഞ്ഞു.