നിർത്തിയിട്ട ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; വൻ ദുരന്തം വഴിമാറി



 ചെറുകാവ് പഞ്ചായത്തിലെ കണ്ണംവെ ട്ടിക്കാവിൽ നിർത്തിയിട്ട ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. സ്വകാര്യ ക്രഷർ യൂനിറ്റിലേക്ക് ഹോളോ ബ്രിക്‌സുമായെ ത്തിയ ലോറിയാണ് അപകടത്തിൽപെട്ടത് 


വാഹനം നിർത്തി ഡ്രൈവർ സുരക്ഷ ക്കായി കട്ട വെക്കുന്നതിനിടെ താഴേക്ക് നീങ്ങിയ ലോറി നാല് മീറ്റർ താഴെയുള്ള റോഡിലേക്ക് മറിയുകയായിരുന്നു.

വാഹനത്തിൽ ആളില്ലാത്തതിനാലും റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതി നാലും വൻ ദുരന്തം വഴിമാറി. വ്യാഴാഴ്ച വൈകുന്നേരം 4.30ന് ഐക്കരപ്പടി - അരൂർ റോഡിലാണ് സംഭവം.


പ്രധാന റോഡിൻ്റെ മുകൾവശത്ത് പ്രവ ർത്തിക്കുന്ന ക്രഷർ യൂനിറ്റിലേക്ക് എ ത്തിയതായിരുന്നു ലോറി. സ്‌കൂൾ ബസു കൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന റോഡിലേക്കാണ് ചെങ്കുത്താ യ ഭാഗത്തുനിന്ന് ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന് നിരത്തിലാകെ സിമന്റ് കട്ടകൾ നിറഞ്ഞത് ഗതാഗതം ത ടസ്സപ്പെടുത്തി. വാഹനവും സിമൻ്റ് കട്ടക ളും മാറ്റി മണിക്കൂറുകൾക്ക് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

Previous Post Next Post