തൃശ്ശൂറില്‍ വീടിൻ്റെ മതിൽ ഇടിഞ്ഞുവീണു അഞ്ചു വയസുകാരൻ മരിച്ചു




തൃശ്ശൂര്‍: വല്ലച്ചിറയില്‍ വീടിൻ്റെ മതിൽ ഇടിഞ്ഞുവീണു അഞ്ചു വയസുകാരൻ മരിച്ചു. വല്ലച്ചിറ പകിരിപാലം സ്വദേശി അനിൽ കുമാറിൻ്റെ മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യുപി സ്ക്കൂളിലെ യുകെജി വിദ്യാർത്ഥിയാണ്. 

         വൈകുന്നേരം അഞ്ചരയോടെ ഓടു കൊണ്ടുള്ള പഴയ മതിലിൻ്റെ മുകളിൽ മറ്റ് കുട്ടികളുമായി ഓടിക്കളിക്കവെ ആയിരുന്നു അപകടം. മതിലിൻ്റെ മുകൾഭാഗം ഇടിഞ്ഞതോടെ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


Post a Comment

Previous Post Next Post