വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വാഹനാപകടം: നവവരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരിക്ക്

 


ഉത്തര്‍പ്രദേശ്: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് അപകടം നടന്നത്.

അപകടത്തില്‍ വരന്റെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റു.


ഉത്തര്‍പ്രദേശിലെ ചാന്ദപൂര്‍ സ്വദേശിയായ ജിതേന്ദ്ര കുമാര്‍ സിങ് എന്ന ഇരുപത്തിയെട്ടുകാരനാണ് അപകടത്തില്‍ മരിച്ചത്. ബദൗണില്‍ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന് ശേഷം അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും എതിരെ എത്തിയ ട്രാക്ടര്‍ ഇടിക്കുയായിരുന്നു. ഗുരുതരമായി പരുക്കറ്റ ജിതേന്ദ്ര ഉടനെ മരിച്ചു. അമ്മ അനാര്‍കലി ദേവി ഗുരുതരാവസ്ഥയിലാണ്.

വിവാഹചടങ്ങുകളുടെ ഭാഗമായി വധു മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷം ജിതേന്ദ്ര കുമാറും അമ്മയും വീട്ടിലേക്ക് തിരികെ പോകവെയാണ് അപകടം. ബദൗണില്‍ വലിയ ആഘോഷമായാണ് ജിതേന്ദ്രയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന അപകടത്തിന്റെ റനടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുകളും.

Post a Comment

Previous Post Next Post