താനൂർ: പരപ്പനങ്ങാടി താനൂർ റൂട്ടിൽ പൂരപ്പുഴ പാലത്തിന് സമീപം കാറും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നും.ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇന്ന് വൈകുന്നേരം 7.30 ഓടെയാണ് അപകടം സംഭവിച്ചത്.
പരപ്പനങ്ങാടി ഭാഗത്തു നിന്നും താനൂർ ഭാഗത്തേക്ക് പോകുന്ന കാറും താനൂർ ഭാഗത്തുന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു