തൃശ്ശൂർ അതിരപ്പിള്ളി: വെറ്റിലപ്പാറ കുറ്റിച്ചിറ റോഡിൽ ജീപ്പിടിച്ച് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വെറ്റിലപ്പാറ സ്വദേശി കാളിയങ്കര സലിം തോമസിന്റെ മക്കൾ അമർജിത്ത് (10) സഹോദരൻ എയ്ഡൻ (6) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം.
അരൂർമുഴി പള്ളിയിൽ ദിവ്യബലി കഴിഞ്ഞ് റോഡരികിലൂടെ വീട്ടിലേക്ക് നടന്ന് പോയ മൂന്ന് കുട്ടികളിൽ രണ്ട് പേരെയാണ് ജീപ്പിടിച്ചത്. മറ്റൊരു കുട്ടി കൂടി ഇവരുടെ കൂടെ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് സാരമായ പരിക്കുള്ള എയ്ഡനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ജീപ്പ് ഓടിച്ചിരുന്ന വെട്ടിക്കുഴി സ്വദേശിയെ അതിരപ്പിള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.