കോഴിക്കോട് നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് മുങ്ങി മരിച്ചു. വളയം ചെക്കോറ്റ സ്വദേശി കുളങ്ങരത്ത് സലാം ( 40 ) ആണ് മരിച്ചത്.
പുഴയിൽ തുണി അലക്കുന്നതിനിടയിൽ കാലുവഴുതി വീണതാണെന്നാണ് സംശയം. നാട്ടുകാർ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
കുളങ്ങരത്ത് പോക്കറുടെയും സൈനബയുടെയും മകനാണ്. സഹോദരങ്ങൾ, ഹമീദ്, ബഷീർ, പരേതനായ കരീം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.