പാലായില്‍ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍; വെട്ടേറ്റ് ചോരവാര്‍ന്നനിലയില്‍ മൃതദേഹങ്ങള്‍



 കോട്ടയം പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പൂവരണി ഞണ്ടുപാറ സ്വദേശി ജെയ്സണ്‍ തോമസിനെയും ഭാര്യയെയും ഇവരുടെ മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍. ജെയ്സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post