മിനിലോറിയിടിച്ച്‌ പരിക്കേറ്റ സൈക്കിള്‍ യാത്രികൻ മരിച്ചു

 


പെരുന്പാവൂർ: എംസി റോഡില്‍ മിനിലോറിയിടിച്ച്‌ പരിക്കേറ്റ സൈക്കിള്‍ യാത്രക്കാരൻ മരിച്ചു. ആയത്തുപടി പാറപ്പുറം പാനുവിന്‍റെ മകൻ ചാക്കുണ്ണി (78) ആണ് മരിച്ചത്.

കാഞ്ഞിരക്കാട് കഴിഞ്ഞ മാസം 29നായിരുന്നു അപകടം. 


തുടർന്ന് പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവശനിലയിലായിരുന്ന ചാക്കുണ്ണിയെ ഏതാനും ദിവസം മുൻപാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. 


സംസ്കാരം നാളെ 3.30ന് ആയത്തുപടി നിത്യസഹായ മാതാ പള്ളിയില്‍. ഭാര്യ: അന്നം വെള്ളാരപ്പിള്ളി കുഴുപ്പിള്ളി കുടുംബാംഗം. മക്കള്‍: ഷൈനി, സോഫി, ഷൈജി, ഷൈബി, ഷൈജൻ, ഷാജൻ. മരുമക്കള്‍: പരേതനായ പൗലോസ്, യോഹന്നാൻ, സാജു, ഷൈജു.

Post a Comment

Previous Post Next Post