അമ്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട് പഴയങ്ങാടിയിലുണ്ടായ വാഹനാപകടത്തിൽ ഗുഡ്സ്ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. പുറക്കാട് പുത്തൻചിറ വീട്ടിൽ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 7:30 ഓടെ ദേശീയ പാതയിൽ പഴയങ്ങാടി ജംഗ്ഷന് സമീപമായിരുന്നു അപകടം. പെട്ടി ഓട്ടോയിൽ സിമിൻ്റ് വാങ്ങാനായി കരൂരിലേക്ക് പോയ കുഞ്ഞുമോൻ ഓടിച്ചിരുന്ന പെട്ടി ഓട്ടോയിൽ പിന്നിൽ നിന്നും നിയന്ത്രണം തെറ്റി വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പെട്ടി ഓട്ടോ മറിഞ്ഞ് റോഡിൽ വീണ് കുഞ്ഞുമോന് പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സീന.