കരിമ്പുഴ കോട്ടപ്പുറം വാഹനാപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു



 പാലക്കാട്‌  കരിമ്പുഴ : കോട്ടപ്പുറം അറ്റാശ്ശേരി റോഡിൽ കുന്നക്കാട് വ്യാഴാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരണപ്പെട്ടു. കരിപ്പമണ്ണ ഇറക്കിങ്ങൽ പനക്കാത്തോട്ടത്തിൽ അബുവിന്റെ മകൻ അഫ്സൽ ആണ് മരണപ്പെട്ടത്.


വ്യാഴാഴ്ച രാവിലെ 11.30 ന് കോട്ടപ്പുറത്തുനിന്നും കരിപ്പമണ്ണയിലെ ഇറക്കിങ്ങിലെ വീട്ടിലേക്ക് മറ്റൊരാളോടൊപ്പം വരികയായിരുന്ന അഫ്സൽ കയറിയ സ്കൂട്ടിയും ആറ്റാശ്ശേരിയിൽനിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെതുടർന്ന് ഗുരുതരമായി പരിക്കേറ്റ അഫ്സലിനെയും സഹയാത്രികനെയും ഉടൻതന്നെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഫ്സലിനെ ഉടൻതന്നെ ഓപ്പറേഷന് വിധേയനാക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന അഫ്സൽ വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടുകൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. 

.

Post a Comment

Previous Post Next Post