കിണറ്റിലകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങിയ യുവാവ്ശ്വാസംമുട്ടി മരിച്ചു



ആലപ്പുഴ: കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിൽ ശ്വാസതടസം വന്നയാളെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ ശ്വാസംമുട്ടി മരിച്ചു.

ചെറുവല്ലൂർ തെക്കേപ്പടിറ്റതിൽ വീട്ടിൽ ശംഭുസോമ(36)നാണ് മരിച്ചത്.  

വ്യാഴാഴ്ച ഉച്ചക്ക് കൊല്ലക്കടവ് ചെറുവല്ലൂരിലാണ് സംഭവം.

സമീപവാസിയായ നെടുവക്കാട്ട് വീട്ടിൽ കൊച്ചുമോനാണ് കിണർ വൃത്തിയാക്കാനിറങ്ങിയത്. 22 തൊടികളുള്ള കിണറിലിറങ്ങി താഴെ എത്തിയപ്പോൾ മുതൽ കൊച്ചുമോന് ശ്വാസം മുട്ടി. തുടർന്ന് ബോധം നഷ്ട‌പ്പെട്ട നിലയിലായപ്പോഴാണ് രക്ഷിക്കാനായി ശംഭുസോമൻ ഇറങ്ങിയത്. ഇറങ്ങുന്നതിനിടയിൽ ശംഭുവിനും ശ്വാസം കിട്ടാതാവുകയും കിണറ്റിലേക്ക് വീഴുകയായിരുന്നു.

മാവേലിക്കര ഫയർ ഫോഴ്‌ിൽ വിവരം അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post