കൊച്ചി: ആലുവയില്‍ ക്ഷേത്ര മേല്‍ശാന്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് സ്രാമ്പിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി സാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെ പന്ത്രണ്ട് പവനോളം വരുന്ന തിരുവാഭരണം കാണാതായതിൽ മേൽശാന്തിയോട് ക്ഷേത്ര ഭാരവാഹികൾ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മേല്‍ശാന്തിയെ ക്ഷേത്രത്തിന് സമീപത്തെ വിശ്രമ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.