ചങ്ങരംകുളം വളയംകുളത്ത് ഓട്ടോ മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

 

ചങ്ങരംകുളം : സംസ്ഥാന പാതയിൽ വളയംകുളത്ത് ഓട്ടോക്ക് പിറകിൽ ട്രാവലർ ഇടിച്ചു ഓട്ടോ മറിഞ്ഞു ഓട്ടോ യാത്രികരായ രണ്ടു പേർക്ക് പരിക്ക്.


കുന്നംകുളം ഭാഗത്ത്‌ നിന്ന് വരികയായിരുന്നു ഇരു വാഹനങ്ങളും.


വളയംകുളം ഹമ്പി നു സമീപം എത്തിയപ്പോൾ ഓട്ടോ ബ്രേക്ക്‌ ചവിട്ടിയപ്പോൾ പിറകിൽ വന്നിരുന്ന ട്രാവലർ ഇടിക്കക്കുകയും ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയുമായിരുന്നു. ഇന്ന് (ഞായറാഴ്ച) പുലർച്ചെ 5 മണിക്കായിരുന്നു അപകടം.


പറിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മലപ്പുറം സ്വദേശികൾ ആണെന്നാണ് വിവരം.


അപകടത്തിൽ പെട്ട ട്രാവലറിൽ കുടുംബസമേതം യാത്ര ചെയ്യുന്നവരാണ് ഉണ്ടായിരുന്നത്

Post a Comment

Previous Post Next Post