ബാംഗ്ലൂർ: കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് വരുകയായിരുന്ന ചരക്ക് ലോറി ബിടിതിക്ക് സമീപം നാനഹള്ളിയിൽ ഡിവൈഡറിൽ ഇടിച്ച് ലോറി ഡ്രൈവർ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദ് റാഷിദ് എം പി (27) ആണ് മരിച്ചത്.
ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ധീൻ (43) ഷംനാസ് (15) ഷംന (10) ഷംസ (10) എന്നിവരെ പരുക്കുകളോടെ കെങ്കേരി ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (ഞായറാഴ്ച്ച) പുലർച്ചെ നാലോടെയാണ് അപകടം.
ലോറിയിൽ ഉണ്ടായിരുന്നവരെ നാട്ടുകാരും കെഎംസിസി പ്രവർത്തകരും ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായില്ല. രാംനഗർ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം റാഷിദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ് യൂസുഫ്, മാതാവ് ത്വാഹിറ. സഹോദരങ്ങൾ റജില, നിഹാൽ.
പരിക്കുപറ്റിയവരെ തുടർചികിത്സക്കായി മംഗലാപുരം കെജെസ് മിനി ആശുപത്രിയിലേക്ക് ബാംഗ്ലൂർ എഐകെഎംസിസി ആംബുലൻസിൽ കൊണ്ടുപോയി.