നിർത്തിയിട്ട ജീപ്പ് തനിയെ മുന്നോട്ട് നീങ്ങി കാൽനടയാത്രക്കാരായ ദമ്പതികളെ ഇടിച്ചു ഗുരുതര പരുക്കേറ്റ വയോധിക മരിച്ചു



 മലപ്പുറം അരീക്കോട്:  നിർത്തിയിട്ട ജീപ്പ് ഉരുണ്ടിറങ്ങി ഇടിച്ച് ദമ്പതികൾക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അരീക്കോട് ഊർങ്ങാട്ടിരി തച്ചണ്ണ പാക്കുളം സ്വദേശി ചോല അബ്ദുല്ല ഹാജിയുടെ ഭാര്യ ഖദീജ ആണ് മരിച്ചത്. അബ്ദുള്ള ഹാജി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.


അരീക്കോട് താലൂക്ക് ആശുപത്രിക്കു മുൻപിൽ നിർത്തിയിട്ട ജീപ്പ് മുന്നോട്ട് ഉരുണ്ടിറങ്ങുകയായിരുന്നു. ഈ സമയം ആശുപത്രിയിൽ ചികിത്സക്കെത്തിയതായിരുന്നു ദമ്പതികൾ. ഇവർ നടന്നു പോകുമ്പോൾ ജീപ്പ് പിൻവശത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അബ്ദുല്ല ഹാജി റോഡരികിലേക്ക് തെറിച്ചുവീണു. റോഡിൽ വീണ ഖദിജയുടെ ശരീരത്തിലൂടെ ജീപ്പ് കയറിയിറങ്ങി.

Post a Comment

Previous Post Next Post