ഇടുക്കി നെടുങ്കണ്ടത്ത് കുഴൽ കിണർ ജോലിക്കിടെ തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരുക്ക്

 


ഇടുക്കി: നെടുങ്കണ്ടത്ത് തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരുക്ക്.കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ,അണക്കര സ്വദേശി ജയ്മോൻ എന്നിവർക്കാണ് പരുക്കേറ്റത്.രാജേന്ദ്രന്റെ കൈകൾ അറ്റുപോയി. കാലിനും ഗുരുതര പരുക്കേറ്റു.

പരുക്കേറ്റ ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കാമാക്ഷി വിലാസം കോണ്ടിനെൻ്റൽ എസ്റ്റേറ്റിൽ വൈകിട്ട് 7 മണിയോടുകൂടിയാണ് സംഭവം നടന്നത്.


കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും. വെള്ളം കുറവായതിനെ തുടർന്ന്, തോട്ട കുഴൽ കിണറിലേക്ക് പൊട്ടിച്ച് ഇടുകയായിരുന്നു. 

ഇതിനിടെയായിരുന്നു അപകടം.



Post a Comment

Previous Post Next Post