വയനാട്: തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ജാര്‍ഖണ്ഡ് മസ്‌ഗേഡി സ്വദേശി ദസ്തഗീര്‍ ആലം (27) ആണ് മരിച്ചത്.ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. അസം സ്വദേശി ഷാ ജമാല്‍ (26) അപകട ദിവസം തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദസ്തഗിൽ ആലത്തിന്റെ മരണം.