പരപ്പനങ്ങാടി ചാപ്പപ്പടിയിൽ യുവാവ് കടലിൽ വീണു മരണപ്പെട്ടു


പരപ്പനങ്ങാടി ചാപ്പപ്പടിയിൽ  മത്സ്യബന്ധനത്തിനിടെ   കടലിൽ വീണു യുവാവ്മരണപ്പെട്ടു. ചെട്ടിപ്പടി ആവിയിൽബീച്ച് സ്വദേശിയും ഇപ്പോൾ കൊടക്കാട് താമസിക്കുന്ന പോക്കർമുല്ലക്കാന്റകത്ത് ഫൈസലിന്റെ മകൻ ഫൈജാസ് (24)ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. തോണിയിൽ നിന്ന് മീൻ കോരുന്നതിനിടെ കടലിൽ വീണാണ് അപകടം സംഭവിച്ചത്

അപകടം നടന്ന ഉടനെ  യുവാവിനെ  പുറത്തെടുത്ത്പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.



റിപ്പോർട്ട് :ഷബീബ് കൊടക്കാട്



Post a Comment

Previous Post Next Post