തേഞ്ഞിപ്പലത്ത് ബൈക്ക് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം




തേഞ്ഞിപ്പലത്ത് ബൈക്ക് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.പെരുവള്ളൂർ കാടപ്പടി സ്വദേശി സജ്ജാദ് ആണ് മരിച്ചത്.കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ ആണ് അപകടം ഉണ്ടായത്.


ഇന്ന് പുലർച്ചെ തേഞ്ഞിപ്പലത്ത് വച്ചായിരിന്നു അപകടമുണ്ടായത്.സജ്ജാദ് കോഴിക്കോട് ബസ് ഡ്രൈവർ ആണ്.ദേശീയപാത നവീകരണത്തിന്റെ ഭാഗമായി എടുത്ത കുഴിയിൽ വീണാണ് അപകടം സംഭവിച്ചത്.


ഒരുപക്ഷേ ഇദ്ദേഹം ഉറങ്ങിയതോ പിന്നിൽ നിന്ന് വാഹനം ഇടിച്ചതോ ആവാം അപകടത്തിന് കാരണം എന്നാണ് പോലീസ് പറഞ്ഞത്.രാവിലെ 6 മണിയോടെയാണ് ആളുകൾ അപകടം അറിയുന്നത്.ഉടൻതന്നെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാൻആയില്ല.


മൃദ്ധദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ.




Post a Comment

Previous Post Next Post