ഓച്ചിറയിൽ ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു



ഓച്ചിറ: ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു. ഓച്ചിറ പായിക്കുഴിയിൽ വാടകയ്ക്കു താമസിച്ചിരുന്ന തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്തുവിളയിൽ വിലാസിനി(56)യാണ്‌ മരിച്ചത്. പടനിലത്ത് ഭിക്ഷാടനവും നോട്ടിനുപകരമായി നാണയം നൽകുകയും ചെയ്തുവരികയായിരുന്നു ഇവർ.


കഴിഞ്ഞ 22നു പുലർച്ചെ 5.45ന് പടനിലത്തെ ഓംകാരസത്രത്തിനു സമീപമായിരുന്നു സംഭവം. മറ്റൊരു ഭിക്ഷാടകനായ കൊട്ടാരക്കര പള്ളിക്കൽ പുതുവൽവീട്ടിൽ സുകുമാരൻ (64) റബർപാൽ ഉറയൊഴിക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡ് ഇവരുടെ മുഖത്തും ശരീരത്തിലും ഒഴിക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ വിലാസിനി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാത്രിയാണ് മരിച്ചത്.

Post a Comment

Previous Post Next Post