ബൈക്കുകൾ തമ്മിൽ മത്സര ഓട്ടം; നിയന്ത്രണം വിട്ട ബൈക്ക് ബസിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് ദാരുണാന്ത്യം




എറണാകുളം പെരുമ്പാവൂരിൽ ബൈക്കുകൾ തമ്മിൽ ഉണ്ടായ മത്സര ഓട്ടത്തിൽ ബൈക്ക്  അപകടത്തിൽ പെട്ട്  യുവാവ് മരിച്ചു.


എറണാകുളം വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചത്. രണ്ടു ബൈക്കുകളിലായി യുവാക്കൾ മത്സര ഓട്ടം നടത്തിയപ്പോൾ എതിർ ദിശയിൽ നിന്ന് വന്ന ബസിലേക്ക് ഒരു ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

പട്ടിമറ്റം റോഡിൽ അല്ലപ്ര മാർബിൾ ജംഗ്ഷനിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം. രണ്ട് ബൈക്കുകളിലായി യുവാക്കൾ മത്സരബുദ്ധിയോടെ ബൈക്ക് ഓടിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വന്ന ബസിനടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബസിന്‍റെ റേഡിയേറ്റർ വരെ തകർന്നുപോയി. പട്ടിമറ്റം ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അമലിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post