കുളിക്കാനിറങ്ങിയ യുവാവ് ചാലക്കുടി പുഴയിൽ മുങ്ങി മരിച്ചു

 


തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂടപ്പുഴ തടയണയിലാണ് സംഭവം. തുരുത്തി പറമ്പ് സ്വദേശി റോഷൻ (22) ആണ് മരിച്ചത്. വൈകിട്ട് ഏഴ് മണിയോടുകൂടിയാണ് അപകടം നടന്നത്. പുഴയിലെ ആഴമുള്ള ഭാ​ഗത്തേക്ക് യുവാവ് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post