ടൈലിന്റെ പണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു



മാനന്തവാടി: ടൈലിൻ്റെ പണിക്കിടെ വൈദ്യുതാഘാതമേറ്റ യുവാവ് മരിച്ചു. ചെറ്റപ്പാലം വരടിമൂല അടിയ കോളനിയിൽ താമസിക്കുന്ന ശ്രീജേഷ് (25) ആണ് മരിച്ചത്. ആറാട്ടുതറ മൈത്രി നഗർ സ്വദേശി ജ്യോതിസ് എന്നയാ ളുടെ വീട്ടിൽ ടൈൽ വിരിക്കുന്ന ജോലി ചെയ്യുന്നതിനിടെ ടൈൽ കട്ടറിൽ നിന്നും ഷോക്കേറ്റ് ആണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബിനു എന്നയാളുടെ സഹായി ആയാണ് ശ്രീജേഷ് പണിയെടുത്തിരുന്നത്. രാജൻ രതി ദമ്പതികളുടെ മകനാണ് ശ്രീജേഷ്. ഭാര്യ: രജിഷ. ശ്രീനന്ദ (3) ഏക മകളാണ്.

Post a Comment

Previous Post Next Post