വടകര: വടകര അഴിയൂർ ചുങ്കം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു.
കല്ലാമല സ്വദേശിയായ യുവാവിനെ മാഹി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം.
വടകര ഭാഗത്ത് നിന്ന് വന്ന ബൈക്കും തലശ്ശേരി ഭാഗത്ത് നിന്ന് വന്ന കാറുമാണ് അപകടത്തിൽ പെട്ടത്