മണ്ണാര്‍ക്കാട്:പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ നൊട്ടമല വിയ്യക്കുറുശ്ശിയ്ക്കടുത്ത് ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നൊട്ടമല സ്വദേശി കൈപ്പുള്ളിത്തൊടി സൈദലവി (73) മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30നാണ് സംഭവം. റോഡ് ക്രോസ് ചെയ്യുമ്പോൾ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷം നിർത്താതെ പോയ ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ബൈക്കിനായി തിരച്ചിൽ ഊർജ്ജിതമാണ്.