ടോറസ് ലോറി ചരക്ക് ലോറിയിലിടിച്ചു… ഡ്രൈവർക്ക് പരിക്ക്



തൃശൂർ: നിയന്ത്രണം വിട്ട ടോറസ് ലോറി ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ഇടശ്ശേരിയ്‌ക്ക് സമീപം ദേശീയ പാതയിലായിരുന്നു സംഭവം. പെരിങ്ങോട് കോതച്ചിറ സ്വദേശി വിപിൻനാണ് (39) പരിക്കേറ്റത്. കൊല്ലത്തേക്ക് പഞ്ചസാരയുമായി പോവുകയായിരുന്ന ലോറിയുടെ പിന്നിലാണ് മണ്ണുമായി പോയിരുന്ന ടോറസ് ലോറി ഇടിച്ചത്.അപകടത്തിൽ ടോറസ് ലോറിയുടെ മുൻഭാ​ഗം പൂർണമായും തകർന്നു. ഏറെ ബുദ്ധിമുട്ടിയാണ് ‍ഡ്രെെവറെ പുറത്തെത്തിച്ചത്. അപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റ ഡ്രെെവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post