പൊന്നാനി പോലീസ് സ്റ്റേഷന് സമീപത്തുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന രണ്ടാമത്തെയാളും മരണപ്പെട്ടു




 മലപ്പുറം പൊന്നാനി മുക്കാടി സ്വദേശിയും, ഇപ്പോൾ പൊന്നാനി KSRTC ബസ്സ്റ്റാൻഡിനു മുൻവശം താമസിക്കുന്നതുമായ ഉള്ളിമരക്കാരകത്ത് ഹബീബ് എന്നവരുടെ മകൻ അബിഇർഫാൻ ആണ് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരണപ്പെട്ടത്.

 കഴിഞ്ഞ 24/03/2024 ശനിയാഴ്ച ഇർഫാനും സുഹൃത്ത് അസറുദീനും സഞ്ചരിച്ച സ്കൂട്ടർ പൊന്നാനി പോലീസ് സ്റ്റേഷന് സമീപത്ത് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം

അപകടത്തിൽ പരിക്ക് പറ്റിയ പറങ്കിവളപ്പ് സ്വദേശി ആസാമത്തിന്റെ മൊയ്‌ദീൻകോയ മകൻ അസറുദ്ധീൻ അപകടം നടന്ന പിറ്റേ ദിവസം മരണപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post