പാലക്കാട്: പാലക്കാട് കൂറ്റനാട് വാവനൂർ കട്ടിൽമാടത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ പ്രീതിയുടെ മകൻ സൂര്യനാരായണൻ (12) ആണ് മരിച്ചത്. വീടിന്റെ മുകളിൽ നിലയിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല