കെഎസ്‌ആര്‍ടിസി കണ്ടക്ടറെ ഒഴുക്കില്‍പ്പെട്ട് കാണാതായി; അപകടം പന്തളത്ത് അച്ചൻകോവില്‍ ആറ്റില്‍ കുളിക്കുന്നതിനിടെ



പന്തളം: അച്ചൻകോവില്‍ ആറ്റില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. പന്തളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ, മുളമ്ബുഴ ആര്യാട്ട് വടക്കതില്‍ വീട്ടില്‍ വിനോദ് കുമാർ (48)ആണ് അച്ചൻകോവിലാറ്റില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടത്.

ഞായറാഴ്ച വൈകുന്നേരം 6:30 യോടു കൂടിയാണ് സംഭവം.


പന്തളം മഹാദേവ ക്ഷേത്രത്തിന് പടിഞ്ഞാറേ നടയില്‍ കടവില്‍ പുഴയ്ക്ക് കുറുകെ വിനോദും മറ്റൊരു സുഹൃത്തും നീന്തി മടങ്ങിവരുമ്ബോള്‍ ആയിരുന്നു വിനോദ് ഒഴുക്കില്‍പ്പെട്ടത് അടൂർ നിന്നും ഫയർഫോഴ്സ് ടീം എത്തി പത്തനംതിട്ടയില്‍ നിന്നും സ്‌കൂബ ടീം സംഭവസ്ഥലത്ത് എത്തി തെരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താൻ കഴിഞ്ഞില്ല. പന്തളം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

Post a Comment

Previous Post Next Post