ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടം; കണ്ണൂരും കൊല്ലത്തും രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം



കണ്ണൂർ: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ നടന്ന വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ​ദാരുണാന്ത്യം. കൊല്ലത്തും കണ്ണൂരിലുമുണ്ടായ ഇരുചക്രവാഹന അപകടങ്ങളിലാണ് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടത്. കണ്ണൂർ കൂത്തുപറമ്പ് കൈതരിപാലത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് മൊയ്തു പാലം സ്വദേശി അർഷാദ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. കൊല്ലം കടയ്ക്കലിൽ ബൈക്ക് അപകടത്തിൽ പുൽപണ സ്വദേശി മനീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്ക് കല്ലിൽ തട്ടി നിയന്ത്രണം വിട്ടായിരുന്നു അപകടമുണ്ടായത്. .

Post a Comment

Previous Post Next Post