മംഗലം റോഡ് ജംഗ്ഷനില്‍ ഓട്ടോകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

 


വടക്കാഞ്ചേരി: റെയില്‍വേ സ്റ്റേഷൻ പരിസരത്ത് മംഗലം റോഡ് ജംഗ്ഷനില്‍ പാസഞ്ചർ ഓട്ടോയും ഗുഡ്സ് ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

റെയില്‍വേ സ്റ്റേഷന് സമീപം മംഗലം റോഡിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. വടക്കാഞ്ചേരി ഭാഗത്തുനിന്നു മംഗലം റോഡിലേക്ക് തിരിയുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയിലേക്ക് തൃശൂർ ഭാഗത്തുനിന്ന് വരികയായിരുന്ന പാസഞ്ചർ ഓട്ടോ ഇടിക്കുകയായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ ബാബു പറഞ്ഞു. പാസഞ്ചർ ഓട്ടോയില്‍ ഉണ്ടായിരുന്ന യാത്രക്കാരന് പരിക്കേറ്റു. 


ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഷൊർണൂർ സ്വദേശിയായ ദിനേശന്‍റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു . ഇരുവാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.

Post a Comment

Previous Post Next Post