മാവേലിക്കര: നഗരസഭാ ഉപാധ്യക്ഷ ടി. കൃഷ്‌ണകുമാരിക്ക് അപകടത്തില്‍ പരുക്ക്. പുല്ലംപ്ലാവ് മേല്‍പാലത്തിനു സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അപകടം.
യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ റോഡ് ഷോയില്‍ പങ്കെടുത്തശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകവേ വഴിയോരക്കച്ചവട സ്ഥലത്തുനിന്നു സാധനം വാങ്ങി പെട്ടെന്നു വലത്തേക്കു തിരിച്ച കാറില്‍ സ്‌കൂട്ടർ ഇടിച്ചായിരുന്നു അപകടം. തലയ്ക്കു പരുക്കേറ്റ കൃഷ്ണകുമാരിയെ ആദ്യം ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.