കാറിന് പിന്നില്‍ ട്രക്ക് ഇടിച്ചു; സൂപ്പര്‍ ഹിറ്റ് ഗായികയ്ക്കും സുഹൃത്തുക്കള്‍ക്കും പരിക്ക്, അന്വേഷണം ആരംഭിച്ച്‌ പൊലീസ്

 


വാഹനാപകടത്തില്‍ തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഷംഷാബാദില്‍ ഒരു ചാനല്‍ പരിപാടി കഴിഞ്ഞ് മടങ്ങിവരവേ മാങ്ക്ലി സഞ്ചരിച്ചിരുന്ന കാറിന് പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

ഗായികയ്‌ക്കൊപ്പം രണ്ട് സുഹൃത്തുക്കളും ഈ സമയം കാറിലുണ്ടായിരുന്നു. അപകടത്തെ തടുർന്ന് മാങ്ക്ലിയുള്‍പ്പെടെയുള്ളവരെ ഉടനടി ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അപകടത്തിനിടയാക്കിയ ട്രക്ക് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയതിന് കേസെടുത്തു. താൻ സുരക്ഷിതയാണെന്നും ചെറിയ അപകടമാണുണ്ടായതെന്നും മാങ്ക്ലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളൊന്നും വിശ്വസിക്കരുതെന്നും ഗായിക പറഞ്ഞിട്ടുണ്ട്.

അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിലെ രാമുലോ രാമുലാ, സീട്ടി മാർ-ലെ ജ്വാലാ റെഡ്ഡി, പുഷ്പയിലെ ഓ അണ്ടവാ മാമാ (കന്നഡ), വിക്രാന്ത് റോണ എന്ന ചിത്രത്തിലെ രാ രാ രക്കമ്മ (തെലുങ്ക് പതിപ്പ്) തുടങ്ങി നിരവധി ഗാനങ്ങള്‍ ആലപിച്ച ഗായികയാണ് മാങ്ക്ലി. തെലുങ്കില്‍ ചലച്ചിത്രരംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഗായികമാരില്‍ ഒരാളുമാണ് മാങ്ക്ലി.

Post a Comment

Previous Post Next Post