പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ വീടിനോട് ചേര്‍ന്ന മരപ്പണി ശാലയ്ക്ക് തീപിടിച്ചു. രാത്രിയോടെ ഉണ്ടായ തീപിടിത്തം ഇന്ന് പുലർച്ചെയോടെയാണ് നിയന്ത്രണവിധേയമായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.
മരപ്പണിശാലയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മണ്ണാര്‍കാട്, കോങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെയോടാണ് തീ അണയ്ച്ചത്. ആളപായമില്ല. ഫര്‍ണീച്ചര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നിരവധി തടികള്‍ അവിടെ സൂക്ഷിച്ചിരുന്നു. തീ വളരെ വേഗം കത്തി പടരുന്നു. സമീപത്തെ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.