നെടുമങ്ങാട് വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് റോഡിൽ കിടക്കുന്നവരെ ആശുപത്രിയിലേക്ക് എത്തിക്കാൻ പൈലറ്റ് വാഹനം വിട്ടുനൽകി വി. മുരളീധരൻ



തിരുവനന്തപുരം  നെടുമങ്ങാട്:  വാഹനാപകടത്തിൽപ്പെട്ടവരെ

പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സൗകര്യമൊരുക്കി കേന്ദ്രമന്ത്രി വി.മുരളീധരൻ. തെങ്കാശിയിലെ പാർട്ടി പരിപാടികൾക്ക് ശേഷം നെടുമങ്ങാടേക്കുള്ള

യാത്രയിലാണ് ആനാട് നടന്ന അപകടം കാണുന്നതും അതിവേഗം ഇടപെടൽ ഉണ്ടാകുന്നതും. പരുക്കേറ്റവരെ ഉടൻ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി സുരക്ഷ അകമ്പടി ഇല്ലാതെയാണ് വി.മുരളീധരൻ യാത്ര തുടർന്നത്.

Post a Comment

Previous Post Next Post