കാണാതായ യുവാവിനെ ഉപയോഗശൂന്യമാ യ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി



കണ്ണൂർ പയ്യന്നൂർ :

 യുവാവിനെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴിലോട് കുഞ്ഞിമംഗലം റോഡിൽ താമസിക്കുന്ന രവീന്ദ്രന്റെ മകൻ കല്ലത്ത് സുധീഷിനെ (45)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയാണ്. യുവാവിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം പൊട്ട കിണറ്റിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.

Post a Comment

Previous Post Next Post