കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നുവീണ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്



കോഴിക്കോട്  കൊയിലാണ്ടി:  ട്രെയിനിൽ നിന്നുവീണ് വിദ്യാർഥിക്ക് ഗുരുതരപരിക്ക്. തലശ്ശേരി എൻ.ടി.ടി.എഫ്. കോളേജിലെ വിദ്യാർഥി ചങ്ങരകുളം മൂക്കുതല സ്വദേശി ദേവരാജിനാണ് (22) പരിക്കേറ്റത്.

വ്യാഴാഴ്ച‌ വൈകീട്ട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. അഗ്നിരക്ഷാസേനയെത്തി കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു.

തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റി. തലശ്ശേരിയിൽനിന്ന് കുറ്റിപ്പുറത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

കണ്ണൂരിൽനിന്ന് പുറപ്പെട്ട മെമു ട്രെയിൻ കൊയിലാണ്ടി സ്റ്റേഷൻ വിട്ടപ്പോഴാണ് ദേവരാജ് പാളത്തിൽ വീണുകിടക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

Post a Comment

Previous Post Next Post