ഇടുക്കിയിൽ തോട്ട പൊട്ടി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു

 


ഇടുക്കി: തോട്ട പൊട്ടി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകൾ അറ്റുപോയിരുന്നു. അപകടത്തില്‍ പരിക്കേറ്റ അണക്കര സ്വദേശി ജയ്മോന്‍റെ നില ഗുരുതരമായി തുടരുകയാണ്.


കാമാക്ഷി വിലാസം കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴൽ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതെനിടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post