മാനന്തവാടി: വയനാട് മാനന്തവാടിയിൽ കാറിടിച്ച് പയ്യോളി അയനിക്കാട് സ്വദേശിയായ യുവാവ് മരിച്ചു. അയനിക്കാട് ചെത്തിൽ താരേമ്മൽ ജിജോയ് (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം.
മാനന്തവാടി തൊണ്ടാർ നാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവിൽ പുഴയ്ക്കും കോറോമിനും ഇടയിലാണ് അപകടം നടന്നത്. റോഡിന് വശത്തായി കുടിവെള്ള പൈപ്പ് വെൽഡ് ചെയ്യുന്ന ജോലിയിലായിരുന്നു സ്വകാര്യ കരാർ കമ്പനിയുടെ ജീവനക്കാരായ ജിജോയ് ഉൾപ്പെടെയുള്ള നാലംഗ സംഘം. ഇതിനിടെ ഇതുവഴിയെത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡിന് വശത്തേക്കിറങ്ങി ജിജോയിയെ ഇടിക്കുകയായിരുന്നു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇതിനിടെയാണ് മറ്റൊരാൾക്ക് പരിക്കേറ്റത്.