ബസ് ബൈക്കിലിടിച്ചു BBA വിദ്യാർത്ഥി മരിച്ചു



കോഴിക്കോട്  കിണാശ്ശേരി : പന്നിയങ്കര മേൽപ്പാലത്തിന് സമീപം ബസ് ബൈക്കിലിടിച്ച് മാത്തറ പി.കെ കോളേജ് മൂന്നാം വർഷ BBA വിദ്യാർത്ഥി കച്ചേരികുന്ന് "അറഫ വസതിയിൽ" മുഹമ്മദ് നിഷിൽ ഹുസൈൻ (21) മരണപ്പെട്ടു,


തിങ്കളാഴ്ച രാത്രി 7 മണിയോടുകൂടി നിഷിലും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ അൽഫലാഹ് എന്ന ബസ് ഇടിക്കുകയായിരുന്നു

ഗുരുതരമായി പരിക്കേറ്റ നിഷിലിനെ പി.വി.എസ് ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 2 മണിയോടുകൂടി മരണപ്പെടുകയായിരുന്നു,

കിണാശ്ശേരി തോട്ടുമ്മാരം തേരത്ത് മുഹമ്മദ് സാലിഹ് ആണ് പിതാവ്

മാതാവ് : നുസ്ഫത്തുന്നീസ

സഹോദരങ്ങൾ : മിഹ്റാൻ, സെയീമ്, അബൂദ്

മയ്യത്ത് നമസ്കാരം 12.3.2024 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post