ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. രണ്ട് മലയാളികൾ ഉൾപ്പെടെ 7 പേർക്ക് പരിക്ക്



കൊല്ലം: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ് വെൽ (31) ആണ് മരിച്ചത്. ഇസ്രയേലിൽ ജോലി തേടി പോയതാണ് നിബിൻ.

         കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്ന കൊല്ലം വാടി കാർമൽ കോട്ടേജിൽ പത്രോസിന്റെ മകനാണ് നിബിൻ. രണ്ട് മാസം മുമ്പാണ് നിബിൻ ഇസ്രയേലിലേക്ക് പോയത്. തിങ്കളാഴ്ച പ്രാദേശികസമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറിൽ മൊഷാവ് എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം നടന്നത്. നിബിനൊപ്പമുണ്ടായിരുന്ന രണ്ട് മലയാളികൾ ഉൾപ്പെടെ 7 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരിക്കേറ്റ മലയാളികൾ.

      നിബിന്റെ മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ നാല് ദിവസം എടുക്കുമെന്നാണ് റിപ്പോർട്ട്. നിബിന്റെ സഹോദരൻ നിവിനും ഇസ്രയേലിലാണ്.


Post a Comment

Previous Post Next Post