മലപ്പുറം ചങ്ങരംകുളം :തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ വളയംകുളം മാങ്കുളത്ത് വെച്ച് കാറുകൾ കൂട്ടിയിടിച്ച് അപകടം. തൃശൂർ ഭാഗത്ത് നിന്നും വന്നിരുന്ന നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ പാവിട്ടപ്പുറം സ്വദേശികൾ സഞ്ചരിച്ച മാരുതി 800 കാറിന്റെ പിന്നിൽ വന്ന് ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരുക്ക് പറ്റി.നിലമ്പൂർ സ്വദേശി പുതുപറമ്പിൽ വീട്ടിൽ ഓമന (50), സിനു (19), ഇവാൻ( 3.5), ആന്റണി (52), വളയംകുളം സ്വദേശികളായ ഫാസിൽ (20), അക്ബർ ഷാ (35), കുഞ്ഞഹമ്മദ് (70) എന്നിവർക്കാണ് പരിക്ക് പറ്റിയത്.
അമിത വേഗതയിൽ വന്ന ഇന്നോവ കാർ മാരുതിയുടെ പുറകിൽ ഇടിച്ച് ചങ്ങരംകുളം ഭാഗത്തേക്ക് പോകുകയായിരിന്ന മാരുതി റിട്ടേൺ തിരിയുകയായിരുന്നു.അപകടത്തിൽ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പരുക്ക് പറ്റിയവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വളയംകുളം ഞാലിൽ പള്ളിയിൽ നിന്നും ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു മാരുതികാറാണ് അപകടത്തിൽ പെട്ടത്.