കാര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ച്‌ 3 പേര്‍ക്ക് പരിക്കേറ്റു


ഇടുക്കി  രാജാക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട കാർ കാക്കാക്കടയില്‍ ക്രാഷ് ബാരിയറില്‍ ഇടിച്ച്‌ 3 പേർക്ക് പരിക്കേറ്റു. ചെമ്മണ്ണാർ ഗ്യാപ് റോഡില്‍ ബൈസണ്‍വാലി കാക്കാക്കടയിലാണ് സംഭവം.

കാർ യാത്രികരായ ചൊക്ര മുടി സ്വദേശി അജിത് 25 , അദ്ദേഹത്തിന്റെ ഭാര്യ, മൂന്നു മാസം പ്രായമുള്ള ഇവരുടെ കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ചൊക്ര മുടിയില്‍ നിന്നും ബൈസണ്‍വാലി ക്കു വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ ഈ ഭാഗത്തുണ്ടാകുന്ന 26ാമത്തെ അപകടമാണിത്.

Post a Comment

Previous Post Next Post