വഴിക്കടവിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് പരിക്കേറ്റ 35കാരൻ മരിച്ചു


മലപ്പുറം: വഴിക്കടവ് കെട്ടുങ്ങലിൽ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വഴിക്കടവ് പാലാട് സ്വദേശി സ്വപ്നേഷ് ആണ് (35) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പള്ളിയുടെ ചുറ്റുമതിൽ നിർമ്മിക്കുന്നതിടയിലാണ് മണ്ണിടിഞ്ഞു വീണു സ്വപ്നേഷിന് ഗുരുതരമായി പരിക്കേറ്റത്.

Post a Comment

Previous Post Next Post